kattakkada-family-missing-jpeg
  • തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കര്‍ (34), ഭാര്യ ആതിര (27), മകള്‍ ധോനി (3) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച മുതല്‍ ഇവരെക്കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. Also Read: ചിറയിൻകീഴിൽ പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു; കടിച്ചത് വീട്ടിൽ കൊണ്ടുവന്ന പാമ്പ്

ശങ്കറിന് കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കി. കാട്ടാക്കട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:

Three members of a family from Veeranakaavu in Poovachal have gone missing in Kattakada, Thiruvananthapuram. Police have launched an investigation after relatives reported that they had been missing since Tuesday and that the 34-year-old man had financial liabilities.