ചിറയിൻകീഴിൽ പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു. ഈഞ്ചക്കൽ വലിയ എലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ് (33) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. പിടികൂടിയ പാമ്പുമായി വീട്ടിലെത്തിയ ശേഷമാണ് കടിയേറ്റത്. Also Read: ചൂടേറ്റ് വാടല്ലേ; ഗര്‍ഭിണികള്‍ക്ക് വേണം കൂടുതല്‍ ശ്രദ്ധ; അടിയന്തര ഇടപെടലിന് ആഹ്വാനം ചെയ്ത് 'വെൽക്കം'...
പാമ്പുകടിയേറ്റ സന്ദീപിനെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.