പതിനഞ്ചുകാരനെ  പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല്‍പ്പത്തി ഏഴ് വർഷം കഠിനതടവും മുപ്പത്തി രണ്ടായിരം രൂപ പിഴയും ശിക്ഷ. 

വലിയതുറ സ്വദേശി ദാസ് ആന്‍റണിയെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം. 2025 മേയ് 24-നാണ് കേസിനാസ്പദമായ അതിക്രമമുണ്ടായത്. വലിയതുറ പൊലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

ENGLISH SUMMARY:

A 15-year-old was subjected to unnatural sexual assault, and the accused has been sentenced to 47 years of rigorous imprisonment and a fine of Rs 32,000. The Thiruvananthapuram Fast Track Special Court handed down this severe punishment to the accused.