ഇസ്കോണ്‍ പദയാത്രാ സംഘത്തിലെ സന്യാസി പീഡനശ്രമത്തിന് അറസ്റ്റിൽ. ഇസ്കോൺ സങ്കീർത്തൻ പദയാത്ര' എന്ന പേരിൽ വൃന്ദാവൻ ധാം ആശ്രമം കേന്ദ്രീകരിച്ച് 15 അംഗ സംഘം നടത്തുന്ന രഥയാത്ര പന്തളം കുരമ്പാലയിലൂടെ കടന്നുപോകുമ്പോഴായിരുന്നു സംഭവം. യാത്രയ്ക്കിടെ ലഘുലേഖ വിതരണം ചെയ്യാനെന്ന വ്യാജേന കുരമ്പാലയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കയറിയ ഇയാൾ കടയിലുണ്ടായിരുന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്നത പ്രദർശനം നടത്തുകയുമായിരുന്നു.

ഭയന്നുപോയ സ്ത്രീ വിവരമറിയിച്ചതിനെ തുടർന്ന് ഭർത്താവും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയും തുടർന്ന് പന്തളം പൊലീസിന് കൈമാറുകയും ചെയ്തു. കടയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

ഇസ്കോൺ സങ്കീർത്തന പദയാത്ര എന്ന പേരിൽ വൃന്ദാവൻ ധാം ആശ്രമം കേന്ദ്രീകരിച്ച് ഒരു രഥവും മൂന്ന് കാളകളും ട്രാക്ടറുമായി തുടങ്ങിയ 15 അംഗ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഗുരുസ്വാമി. സന്യാസി അറസ്റ്റിലായതിനെ തുടർന്ന് സംഘത്തിലെ മറ്റ് അംഗങ്ങളെയും വാഹനങ്ങളെയും പൊലീസ് പന്തളം കടക്കാട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രമുറ്റത്തേക്ക് മാറ്റിയിട്ടുണ്ട്.

ENGLISH SUMMARY:

ISCKON devotee molestation case is making headlines after a monk from the ISCKON Sankirtan Padyatra was arrested for alleged molestation attempts in Kerala. The incident occurred when the 15-member group, traveling from Vrindavan Dham Ashram, passed through Kurampala, Pandalam.