• കൊല്ലം ചവറയിൽ നാലുമാസം മുൻപ് വിവാഹിതയായ അഞ്ജുവിനെ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചു.

കൊല്ലത്ത് നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരിൽ നടന്നത് ക്രൂരപീഡനമെന്ന് എഫ്ഐആർ. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചമുതല്‍ മാനസിക പീഡനം ആരംഭിച്ചെന്നും ഒരു മാസത്തിനു ശേഷം സൗദിയിലേക്ക് കൊണ്ടു പോയ ഭര്‍ത്താവ് നന്ദു ഭാര്യയായ അഞ്ജുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കൊല്ലം ചവറ മുണ്ടകത്തില്‍ വീട്ടില്‍ നന്ദു ദിനേശാണ് കേസിലെ ഒന്നാം പ്രതി. നന്ദുവിന്‍റെ പിതാവ് ദിനേശ്, ജഗതമ്മ എന്നിവരും കേസിലെ പ്രതികളാണ്. 

Also Read: കൊല്ലത്ത് നവവധുവിന് സ്ത്രീധന പീഡനം; കുക്കറും ബെൽറ്റും ഉപയോഗിച്ച് ക്രൂരമര്‍ദനം

നാലുമാസം മുൻപാണ് അഞ്ജുവും നന്ദുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ ഒരാഴ്ചയ്ക്കകം സ്ത്രീധന പീഡനം ആരംഭിച്ചെന്നാണ് എഫ്ഐആറിലുള്ളത്. സ്ത്രീധനം കുറവാണെന്ന് പറഞ്ഞത് നന്ദുവും മാതാപിതാക്കളും മാനസികമായി പീഡിപ്പിച്ചു. നന്ദു തന്‍റെ മുന്‍ കാമുകിയുമായി അഞ്ജുവിന്‍റെ ശരീരത്തെ താരതമ്യം ചെയ്തു. വിവാഹത്തിനു ഒരു മാസത്തിനു ശേഷം സൗദിയിലേക്ക് പോയ നന്ദു ഫോണില്‍ കൂടി അഞ്ജുവിനെ അസഭ്യം പറയുകയായിരുന്നു.  

നന്ദു വിദേശത്തേക്ക് പോയതോടെ അഞ്ജു സ്വന്തം വീട്ടിലേക്ക് മാറിയെങ്കിലും സ്നേഹം നടിച്ച് നന്ദുവിന്‍റെ മാതാപിതാക്കള്‍ കൂട്ടികൊണ്ടുവരികയായിരുന്നു. പിന്നീട് അഞ്ജു സൗദിയിലെത്തിയ ശേഷമാണ് നന്ദു ശാരീരിക പീഡനം ആരംഭിച്ചത്. കുക്കറും ലാപ്ടോപ്പ് ചാര്‍ജറും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. 

Also Read: 'നന്ദുവിന് സംശയം; സ്ക്രൂഡ്രൈവറിന് കുത്തി; ഇടികല്ലിനിടിച്ചു'; തുറന്ന് പറഞ്ഞ് അഞ്ജു

വിവാഹത്തിനു മുന്‍പ് അഞ്ജു പലരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും അതിന്‍റെ വിഡിയോ പോണ്‍ സൈറ്റില്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പറയിപ്പിച്ചു. നന്ദുവുമായി വിവാഹമോചനം നേടിയ ശേഷം സെക്സ് റാക്കറ്റില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും പറയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതിന്‍റെ ഓഡിയോ സന്ദേശം നന്ദു നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അയച്ചുകൊടുത്തു എന്നും എഫ്ഐആറിലുണ്ട്. 

ENGLISH SUMMARY:

A shocking case of severe dowry harassment and torture has come to light in Chavara, Kollam, following an FIR filed against Nandu Dineshan and his family. Married four months ago, Anju was allegedly subjected to physical and mental abuse starting from her first week of marriage due to demands for more dowry. The abuse escalated after she joined Nandu in Saudi Arabia, where he severely assaulted her using a pressure cooker and laptop charger while comparing her body to his ex-girlfriend. Nandu also coerced her into making forced confessions claiming prior sexual encounters, recorded the audio, and circulated it among locals to defame her.