thrissur-man-kills-bedridden-mother

തൃശൂര്‍ വരാക്കരയില്‍ അമ്മയെ നോക്കാനുള്ള മടി കാരണം മകൻ തലയിണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു. രോഗിയും വയോധികയുമായ അമ്മയെ പരിപാലിക്കാനുള്ള മടിയാണ് കൊലയ്ക്ക് കാരണം. വരാക്കര സ്വദേശി എല്‍സിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയിയെ (48) പൊലീസ് അറസ്റ്റ് ചെയ്തു.

എൽസിയും മകൻ ബിനോയിയും കഴിഞ്ഞ രണ്ട് വർഷമായി വരാക്കരയിലെ ബന്ധുവീട്ടിലാണ് താമസിച്ചു വന്നിരുന്നത്. എൽസിയുടെ പരേതനായ ഭർത്താവിന്റെ സഹോദരിയുടെ വീടാണിത്. കഴിഞ്ഞ രാത്രി വീട്ടിലെ അംഗങ്ങൾ പുറത്തുപോയ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മദ്യലഹരിയിലായിരുന്ന ബിനോയ്, കിടപ്പിലായിരുന്ന അമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാവിലെ സ്വാഭാവിക മരണമെനന്് വരുത്തിതീർക്കാൻ ബിനോയ് ശ്രമിച്ചു. എന്നാൽ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളും പൊലീസും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണമെന്ന് കണ്ടെത്തുകയും മുഖത്ത് തലയിണ അമർത്തിയതിന്റെ അടയാളങ്ങൾ വ്യക്തമാകുകയും ചെയ്തു. തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബിനോയ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയെ പരിചരിച്ചു മടുത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് ബിനോയിയുടെ മൊഴി.

കടുത്ത മദ്യപാനിയായ ബിനോയിയെ സ്വഭാവദൂഷ്യം കാരണം ഭാര്യ മുൻപ് ഉപേക്ഷിച്ചു പോയതാണ്. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അമ്മ ഇയാളുടെ മദ്യപിച്ചുള്ള സ്വൈര്യവിഹാരത്തിന് തടസ്സമാണെന്ന് തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ENGLISH SUMMARY:

In a shocking incident at Varakkara in Thrissur, a 48-year-old man named Binoy was arrested for murdering his bedridden mother, Elsy. Driven by the burden of caring for her and under the influence of alcohol, the accused smothered her using a pillow while other family members were away. Binoy initially attempted to pass off the crime as a natural death, but relatives and police grew suspicious, leading to a post-mortem examination. The forensic report confirmed death by suffocation, prompting police interrogation during which the accused confessed to the brutal crime.