എറണാകുളം പിറവം നെച്ചൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.  തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മണീട് വൈ.എം.സി.എ - പുത്തൻനട റോഡിൽ ചെമ്മങ്കഴിത്താഴത്ത് വെച്ചാണ് സംഭവം. സ്‌കൂൾ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന വഴി വിജനമായ പൈനാപ്പിൾ തോട്ടമുണ്ട്. തോട്ടത്തിന് സമീപത്തുവച്ച്  മഞ്ഞ സാരി ധരിച്ച സ്ത്രീ കുട്ടിയോട് മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപിക്കുകയായിരുന്നു. 

എന്നാല്‍ പന്തികേട് തോന്നിയ കുട്ടി ഇത് വിസമ്മതിച്ച് പെണ്‍കുട്ടി മുന്നോട്ടുനടന്നു. ഇതോടെ പിന്നാലെയെത്തിയ സ്ത്രീ തലമുടിയിൽ പിടിച്ചു വലിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി സ്ത്രീയുടെ കൈക്ക് കടിച്ചു. മുടിയില്‍ നിന്ന് സ്ത്രീ പിടിവിട്ടതോടെ പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടു. ബഹളമുയര്‍ന്നതോടെ ഒരാള്‍ ബൈക്കിലെത്തുകയും സ്ത്രീയെയും കൂട്ടി കടന്നുകളയുമായിരുന്നു.

സ്ത്രീയുടെ കൈയിൽ കടിച്ചാണ് രക്ഷപെട്ടത് എന്നാണ് പെൺകുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും പ്രദേശത്ത്  ബൈക്കിൽ കറങ്ങുന്നത് കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത് 

ENGLISH SUMMARY:

A ninth-class student in Nechur, Piravom, Ernakulam, narrowly escaped an attempted kidnapping while walking home from school. The incident involved a woman who tried to lure and then physically abduct the student, who managed to escape by biting the assailant.