പ്രതീകാത്മക ചിത്രം

  • വയോധിക മരിച്ചെന്നുറപ്പായപ്പോള്‍ പ്രതികള്‍ മൃതദേഹം മറ്റൊരു ഇരുട്ടുമുറിയിലേക്ക് മാറ്റി ഒളിപ്പിക്കാന്‍ ശ്രമിച്ചു

വീടിന് അടുത്തിരുന്നുള്ള മദ്യപാനം ചോദ്യംചെയ്തതിന് എഴുപതുകാരിയെ കൂട്ടബലാ‍ല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖ്‌നൗവിലെ മോഹൻലാൽഗഞ്ചയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത് വയസുള്ള രാജേഷ് എന്ന ഗുഡ്ഡു, മുപ്പത്തിനാലു വയസുള്ള ഹരിറാം റാവത്ത് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

സംഭവം നടന്ന അന്ന് പ്രതികള്‍ സ്ത്രീയുടെ വീടിന് സമീപം മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതുകണ്ട വയോധിക അവരോട് അവിടെനിന്നും പോകാന്‍ ആവശ്യപ്പെട്ടുകയും ഇതേതുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ചെയ്തു. പ്രകോപിതരായ പ്രതികള്‍ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഇവര്‍ ഇരുമ്പ് കട്ടിലിലെ കാലിൽ തലയിടിച്ച് വീണ് മാരകമായി പരിക്കേറ്റു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വയോധിക മരിച്ചെന്നുറപ്പായപ്പോള്‍ പ്രതികള്‍ മൃതദേഹം മറ്റൊരു ഇരുട്ടുമുറിയിലേക്ക് മാറ്റി ഒളിപ്പിക്കാന്‍ ശ്രമിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 

ഡൽഹിയിൽ കഴിഞ്ഞദിവസം പതിനേഴുവയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതിനെത്തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള  കോളജുകളിലെ വിദ്യാർഥികൾ സെപ്റ്റംബർ 23ന് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. 

ENGLISH SUMMARY:

An elderly woman in Lucknow was brutally gang-raped and murdered after she questioned men drinking near her home. Police have arrested two suspects in connection with this horrifying crime.