Image Credit: X

Image Credit: X

  • അമ്രോഹയിലെ ക്ഷേത്രത്തില്‍ പോയി വരാമെന്ന് വിശ്വസിപ്പിച്ച് സംഘം കാറില്‍ കയറ്റി ഫാംഹൗസിലെത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്

അമ്പലത്തിലെത്തിക്കാമെന്ന വ്യാജേനെ യുവതിയെ കാറില്‍ കയറ്റിയ ശേഷം ഫാം ഹൗസിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് പൊലീസുകാരും രണ്ട് സൈനികരും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. മുസാഫര്‍ നഗറില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ മോഹിതിനെ കാണാന്‍ എത്തിയതായിരുന്നു യുവതി. ഇവിടെ എത്തിയ യുവതിയെ അമ്രോഹയിലെ ക്ഷേത്രത്തില്‍ പോയി വരാമെന്ന് വിശ്വസിപ്പിച്ച് സംഘം കാറില്‍ കയറ്റി ഫാംഹൗസിലെത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്.  Also Read: വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചു, മാറില്‍ അമര്‍ത്തി; ബിഹാറില്‍ വീണ്ടും ആള്‍ക്കൂട്ട ലൈംഗികാതിക്രമം

ഫത്തേബാദ് സ്വദേശിയായ യുവതി സെപ്റ്റംബര്‍ 20നാണ് മോഹിതിെന കാണാന്‍ പുറപ്പെട്ടത്. 21ന് സോനിപത്തിലെത്തി മോഹിതിനെ കണ്ടു. ഇതിന് ശേഷം ഇരുവരും മീററ്റിലേക്ക് പോകുകയായിരുന്നു. വഴിയില്‍ വച്ച് സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിളായ ലാല്‍റാം യാദവും ഒപ്പം കൂടി. സെപ്റ്റംബര്‍ 22ന് ക്ഷേത്രത്തില്‍ പോയി വരാമെന്ന് പറഞ്ഞ് മോഹിത് യുവതിയുമായി കാറില്‍ കയറി. വഴിയില്‍ വച്ച് യുപി എസ്ഐ സഞ്ജയ് തോമാറിനെയും കയറ്റി. തുടര്‍ന്ന് അത്രാസി– ഹസന്‍പുര്‍ റോഡിലെ ഫാം ഹൗസിലെത്തി രണ്ട് മുറിയെടുത്തുവെന്നും  പൊലീസുകാര്‍ ഭക്ഷണവും മദ്യവുമായി എത്തിയെന്നും യുവതി പറയുന്നു. 

മദ്യപിച്ചതിന് പിന്നാലെ ആദ്യം മോഹിതും യാദവും തോമാറും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. പിന്നാലെ പ്രമോദെന്ന പൊലീസുകാരനും ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഇയാളെ തട്ടിമാറ്റി താന്‍ മുറി പൂട്ടിയിറങ്ങിയോടുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. പൊലീസിനെ വിളിച്ചുവരുത്തിയാണ് യുവതി ഫാം ഹൗസില്‍ നിന്നും രക്ഷപെട്ടത്. യുവതിയെ സുരക്ഷിത സ്ഥാനത്തെത്തിച്ച പൊലീസ്, പ്രതികളായ നാലുപേരെയും അറസ്റ്റ് ചെയ്തു. 

യുപി പൊലീസ് എസ്ഐ ആയ സഞ്ജയ് തോമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സിആര്‍പിഎഫ് ജവാന്‍മാര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഉത്തരാഖണ്ഡിലെ എംഎല്‍എയുടേതാണ് ബലാല്‍സംഗം നടന്ന ഫാം ഹൗസ്. ഇതിന്‍റെ നടത്തിപ്പുകാരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പൊലീസ് സേനയ്ക്കും സൈന്യത്തിനും തീരാക്കളങ്കമാണിതെന്നും കുറ്റവാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്​വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് എക്സില്‍ കുറിച്ചു. 

ENGLISH SUMMARY:

Four men, including a UP Police Sub-Inspector and two CRPF personnel, were arrested for allegedly gang-raping a woman at a farmhouse in Uttar Pradesh. The victim was abducted under the pretext of a temple visit before being assaulted. Samajwadi Party leader Akhilesh Yadav demanded strict punishment for the accused.