രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിപ്പിക്കുന്ന ബലാല്‍സംഗ കൊലപാതകം. 16 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം കുത്തിക്കൊലപ്പെടുത്തി മൃതദേഹം വയലില്‍ ഉപേക്ഷിച്ചു. ഡെല്‍ഹി സ്വരൂപ് നഗര്‍ കുഷക് റോഡിലെ കൃഷിയിടത്തില്‍ നായ്ക്കള്‍ കടിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയപ്പോഴാണ് നടുക്കുന്ന ക്രൂരത പുറംലോകം അറിഞ്ഞത്. പൊലീസ് പറയുന്നതിങ്ങനെ, 16 വയസുകാരിയെ സുഹൃത്തുക്കളായ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരടക്കം നാലുപേര്‍ന്ന് ടെമ്പോ വാനില്‍വച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കി. പിന്നീട് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ചു. വെള്ളിയാഴ്ചയായിരുന്നു കൊലപാതകം. ഞായറാഴ്ച അഴുകി തിരച്ചറിയാനാകാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.