തിരുവനന്തപുരം വിളവൂര്‍ക്കലില്‍ ഒന്നരവയസുകാരിയോട് അമ്മയുടെ ക്രൂരത. കിടപ്പുമുറിയില്‍ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെങ്കിലും വീട്ടുകാരെത്തി അന്വേഷിച്ചപ്പോള്‍ മാത്രമാണ് വിവരം പുറത്തറിയുന്നത്. കൊലയ്ക്ക് ശേഷം 15 മിനുട്ടോളം ക്രിസ്റ്റി കുഞ്ഞിനൊപ്പം മുറിയില്‍ കഴിഞ്ഞു എന്നാണ് പ്രാഥമിക വിവരം. ബന്ധുവായ സ്ത്രീ വീട്ടിലെത്തി കതകില്‍ തട്ടിവിളിച്ചപ്പോഴാണ് ക്രിസ്റ്റി കതക് തുറക്കുന്നത്. ഒന്നര വയസുകാരി ഇവാനയാണ് മരിച്ചത്. അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്താണ് ഭര്‍ത്താവ്. 

Also Read: തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

കതക് തുറന്നയുടനെ 'എന്‍റെ കുഞ്ഞിനെ കൊന്നു'  എന്നാണ് ക്രിസ്റ്റി പറഞ്ഞതെന്ന് ബന്ധുവായ സ്ത്രീ പറഞ്ഞു. കുട്ടിയെ ഉടനെ പ്രാഥമികാര്യോഗ കേന്ദ്രത്തിലും മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവസങ്ങളോളം ക്രിസ്റ്റി സ്വന്തം വീട്ടിലായിരുന്നുവെന്നും അവിടെ പ്രശ്നങ്ങളായിരുന്നുവെന്നും സ്വന്തം വീട്ടില്‍ നിന്നും ഈയിടെയാണ് യുവതി ഭര്‍തൃവീട്ടിലെത്തിയതെന്നും ബന്ധുവായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. 

കിടപ്പു മുറിയില്‍ കൊല നടത്തിയ ശേഷം കുട്ടിയെ കിടത്തി. ഈ സമയം ക്രിസ്റ്റിയും റൂമില്‍ ചെലവഴിച്ചു. 15 മിനുറ്റിനു ശേഷമാണ് ബന്ധു വീട്ടിലെത്തുന്നത്. 'കതക് തട്ടിയെങ്കിലും ആദ്യം തുറന്നില്ല. കുഞ്ഞ് കിടക്കുന്നതാണ് കണ്ടത്. ചോദിച്ചപ്പോള്‍  'എന്‍റെ കുഞ്ഞിനെ കൊന്നു' എന്ന് പറഞ്ഞു. സംഭവ സമയം കുട്ടിയും ക്രിസ്റ്റിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്' ബന്ധു പറഞ്ഞു. നാലു വര്‍ഷം മുന്‍പാണ് ക്രിസ്റ്റിയുടെയും അഭിജിത്തിന്‍റെയും വിവാഹം നടന്നത്. 

ENGLISH SUMMARY:

In a shocking incident at Vilavoorkal in Thiruvananthapuram, a woman murdered her one-and-a-half-year-old daughter inside their bedroom. The suspect, identified as Christina (Christy), stayed inside the locked room with the body for nearly 15 minutes after committing the crime. The incident came to light only when a female relative visited the house and repeatedly knocked on the door. Although the child, Ivana, was rushed to a nearby primary health center and later to the Medical College Hospital, her life could not be saved.