ടിജോ, റിൻസി മോൾ
പത്തനംതിട്ട കുമ്പനാട് വയോധികയെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കോയിപ്പുറം സ്വദേശി പൊന്നമ്മ തോമസിനെയാണ് മകൻ ടിജോ തോമസ് ശ്വാസം മുട്ടിച്ചും മർദിച്ചും കൊലപ്പെടുത്തിയത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ കൊല്ലം സ്വദേശിനിയായ റിൻസി മോൾ എന്ന യുവതിയുമായാണ് താമസം.
റിൻസിയും ടിജോയും തമ്മിൽ വഴക്കുണ്ടായപ്പോൾ പൊന്നമ്മ ഇടപെടുകയായിരുന്നു. ഇതിനിടെ അമ്മയെ മകൻ ടിജോ മർദ്ദിക്കുകയും ചവിട്ടുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇൻക്വസ്റ്റ് നടപടികളിൽ സംശയം തോന്നിയ പോലീസ് പോസ്റ്റുമോർട്ടത്തിലാണ് മരണ കാരണം കണ്ടെത്തിയത്. Also Read: 'ഞാനെന്‍റെ അച്ഛന്‍റെ വീട്ടില്‍'; വിമര്‍ശകര്‍ക്ക് മറുപടിയുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
മകൻ ടിജോയെ ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. ടിജോ തോമസിനെയും റിൻസി മോളെയും പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.