• ഇന്നലെ രാത്രി പത്ത് മണിയോടെ ആര്യങ്കാവ് ചെക്പോസ്റ്റിലായിരുന്നു സംഭവം

കൊല്ലം ആര്യങ്കാവില്‍ എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി.  ആര്യങ്കാവ് പഞ്ചായത്ത് അംഗം മനു മത്തായിയാണ് മദ്യപിച്ചെത്തി ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ആര്യങ്കാവ് ചെക്പോസ്റ്റിലായിരുന്നു സംഭവം അരങ്ങേറിയത്. പഞ്ചായത്ത് അംഗം സഞ്ചരിച്ചിരുന്ന വാഹനം നടുറോഡിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലും നിർത്തിയിട്ടിരുന്നു. ഇത് ചോദ്യം ചെയ്യുകയും വാഹനം മാറ്റിയിടാൻ ആവശ്യപ്പെടുകയും ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. Also Read: പാക്കിസ്ഥാനിലേക്ക് തുടർച്ചയായി ചൈനീസ്, തുർക്കിഷ് സൈനിക വിമാനങ്ങൾ; ലക്ഷ്യമെന്ത്? 

വാഹനം മാറ്റാൻ ആവശ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരോട് പഞ്ചായത്ത് അംഗം കയർത്തു സംസാരിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന ഇയാൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥർ പകർത്തിയ ഈ ദൃശ്യങ്ങൾ  മനോരമ ന്യൂസിന് ലഭിച്ചു. 

ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഉണ്ടായ മോശമായ പെരുമാറ്റത്തിലും ഭീഷണിപ്പെടുത്തലിലും എക്സൈസ് ഉദ്യോഗസ്ഥർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഔദ്യോഗികമായി പൊലീസിൽ രേഖാമൂലം പരാതി നൽകാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.

ENGLISH SUMMARY:

A CPM local body representative allegedly threatened Excise officials in Aryankavu, Kollam. Panchayat member Manu Mathai allegedly arrived at the Aryankavu check post after consuming alcohol and threatened the officials.