പോലീസിനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുള്ള സ്ക്വാഡിൽ ഊന്നുകൽ സര്‍ക്കിള്‍ ഇൻസ്പെക്ടർ, രണ്ട് എസ്ഐമാർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഉള്ളത്. Also Read: 'വല്ലാണ്ട് വിരട്ടരുത്... ചെന്നിത്തലയെ പൊന്നാടയണിയിക്കും'; 'ഒളിവില്‍' വെല്ലുവിളി തുടര്‍ന്ന് അര്‍ജുന്‍ .
കീഴടങ്ങാൻ തയാറായിരുന്നെങ്കിലും സുഹൃത്തുക്കളെ പൊലീസ് വേട്ടയാടുന്നു എന്ന് ആരോപിച്ച് ആയങ്കി രംഗത്തെത്തിയിരുന്നു. ഊന്നുകൽ ഇൻസ്പെക്ടർക്ക് അസഭ്യവർഷവും ഭീഷണിയുമടങ്ങിയ വോയ്സ് ക്ലിപ്പ് അയക്കുകയും ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസ് എടുത്തത്. Also Read: തട്ടിപ്പില്ലാതെ ജയിക്കുമോ എന്ന് നോക്കി; ബിജെപി മനപൂര്‍വ്വം തോറ്റു കൊടുത്തു; ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ അഖിലേഷ് യാദവ് .
കോതമംഗലം സര്‍ക്കിള്‍ ഇൻസ്പെക്ടർക്കെതിരെ ഭീഷണി മുഴക്കിയ കേസിൽ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ആയങ്കിയ്ക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. പ്രതിയുടെ അവസാന ലൊക്കേഷൻ എറണാകുളത്താണെന്ന് കണ്ടെത്തിയെങ്കിലും ഒളിവില്‍ കഴിയുന്ന ഇയാൾ സമൂഹമാധ്യമങ്ങളിൽ സജീവമായി പോസ്റ്റുകൾ ഇടുന്നത് പൊലീസിന് വെല്ലുവിളിയാണ്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സുഹൃത്തുക്കളുടെ കേന്ദ്രങ്ങളിലും പ്രത്യേക സ്ക്വാഡ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതി എറണാകുളത്ത് തുടരാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.