പാലക്കാട് അട്ടപ്പാടി താവളം കരിപ്പൻതറയിൽ ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദസഞ്ചാരിയായ സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മണ്ണാർക്കാട് മായാടിക്കൽ സ്വദേശിയായ ബുഷ്റ (52) ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ സഞ്ചാരികളുടെ സംഘത്തിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

മണ്ണാർക്കാട് നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തിലായിരുന്നു ഭൂഷണും ഉൾപ്പെട്ടിരുന്നത്. ഇവർ പുഴയിൽ വിനോദത്തിലേർപ്പെട്ടിരിക്കെ കാട്ടാന ഇറങ്ങുന്നതായി വനംവകുപ്പിന്റെ വാച്ചർമാർ മുന്നറിയിപ്പ് നൽകുകയും വിസിൽ മുഴക്കി മാറാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് സംഘം പുഴയിൽ തുടരുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തുടർന്ന് പുഴയിലേക്ക് എത്തിയ കാട്ടാന ബുഷ്റെ  ആക്രമിക്കുകയായിരുന്നു.

തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ ഭൂഷണെ ഉടൻ തന്നെ താവളത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി കൂടുതൽ ഗുരുതരമാവുകയും മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു. മൃതദേഹം തുടർന്നുള്ള നിയമനടപടികൾക്കായി മണ്ണാർക്കാട്ടെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ENGLISH SUMMARY:

A 52-year-old female tourist was trampled to death by a wild elephant while bathing in the Bhavani River at Karippanthara near Attappadi in Palakkad. The deceased has been identified as Bhushan, a native of Mayadikkal in Mannarkkad, who was part of a visiting tourist group. Forest Department Rapid Response Team (RRT) watchers had sounded whistle warnings about the approaching elephant, but the group allegedly ignored the alerts and remained in the water. Although she was rushed to nearby medical facilities following severe head and limb injuries, she succumbed to her wounds on the way to a hospital in Perinthalmanna.