പൊലീസുകാർക്ക് ആഴ്ചയിലൊരു ദിവസം അവധി നിർബന്ധമാക്കി ഉത്തരവ്. ഇതിനു പുറമെ കുടുംബത്തിലെ വിശേഷദിവസങ്ങളിൽ അവധി നൽകണമെന്നും നിർദേശമുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി.വിജയനാണ് ഉത്തരവിറക്കിയത്. പൊലീസുകാർക്കിടയിലെ മാനസികസമ്മർദം വർധിക്കുന്നതും ജോലിഭാരം കൂടുന്നതും ഒഴിവാക്കാനാണ് നടപടി.

നിലവിൽ ആഴ്ചയിലൊരു ദിവസം അവധിയുണ്ടെങ്കിലും പല കാരണങ്ങളാൽ അത് നഷ്ടപ്പെടുന്നുവെന്ന് പരാതി വ്യാപകമാണ്. അതിനാൽ ഇനിമുതൽ നിർബന്ധമായും ആഴ്ചയിൽ അവധി നൽകണമെന്നാണ് നിർദേശം. ഇതുകൂടാതെ വിവാഹവാർഷികം, കുട്ടികളുടെയും പ്രിയപ്പെട്ടവരുടെയും ജന്മദിനം തുടങ്ങിയ അവസരങ്ങളിലും പ്രത്യേക അവധി നൽകണമെന്നും നിർദേശമുണ്ട്. മേലധികാരികൾ ഈ രണ്ടു നിർദേശങ്ങളും ഉറപ്പാക്കണമെന്നും എഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Law and Order ADGP P. Vijayan has issued a strict circular mandating a compulsory weekly off for police officers across Kerala. To alleviate work stress and prevent burnout, the order also directs superior officers to approve leaves on special family occasions such as wedding anniversaries and children's birthdays. Although weekly offs existed previously, officers frequently missed them due to work pressure and operational demands. Superior officers have been instructed to scrupulously enforce both directions to safeguard the mental health and well-being of the police force.