AI Image

  • 2003 ല്‍ നിസര തര്‍ക്കത്തെ തുടര്‍ന്നാണ് മന്ഥന്‍റെ പിതാവായിരുന്ന ദിനേശ് വൈദ്യയെ സഞ്ജയ് ബാബുറാവു കൊലപ്പെടുത്തിയത്. അന്ന് ആറുമാസമായിരുന്നു മന്ഥന്‍റെ പ്രായം. തനിക്ക് അച്ഛനില്ലാതെയാക്കിയ ആളെ വകവരുത്തുമെന്ന് ഓര്‍മവച്ച കാലത്ത് തീരുമാനിച്ചുറച്ചതാണെന്നും മന്ഥന്‍

തനിക്ക് ആറുമാസം മാത്രം പ്രായമുള്ളപ്പോള്‍ അച്ഛനെ കൊന്നുകളഞ്ഞയാളെ കാല്‍നൂറ്റാണ്ടിന് ശേഷം കൊലപ്പെടുത്തി മകന്റെ പ്രതികാരം. പൂണെ സ്വദേശിയായ മന്ഥനാണ് പ്രതി. മറ്റ് മൂന്ന് പേരുടെ സഹായത്തോടെയാണ് സഞ്ജയ് ബാബുറാവുവെന്നയാളെ മന്ഥന്‍ കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ക്രൂരമായി വികൃതമാക്കിയ നിലയില്‍ പൂണെയിലെ പഴയ കാത്രജ് തുരങ്കത്തിനടുത്ത് നിന്നാണ് സഞ്ജയുടെ മൃതദേഹം കണ്ടെത്തിയത്. 

ജൂലൈ 11നാണ് തുരങ്കത്തിനടുത്ത് അജ്ഞാത മൃതദേഹം കിടക്കുന്നതായി രാജ്ഗഡ് പൊലീസില്‍ വിവരമെത്തിയത്. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ലോക്കല്‍ ക്രൈം ബ്രാ‍ഞ്ചിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ മന്ഥനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

ചോദ്യം ചെയ്യലിലാണ് പിതാവിനെ കൊന്നതിന് താന്‍ പ്രതികാരം ചെയ്തതാണെന്ന് മന്ഥന്‍ സമ്മതിച്ചത്. കൃത്യത്തിന് മിസാന്‍ ഷെയ്ഖ്, സന്ദീപ് കോറി എന്നിവരുടെ സഹായം ലഭിച്ചുവെന്നും മന്ഥന്‍ വെളിപ്പെടുത്തി. വര്‍ഷങ്ങളായി ആസൂത്രണം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയതെന്നും മന്ഥന്‍ പറഞ്ഞു. 2003 ല്‍ നിസര തര്‍ക്കത്തെ തുടര്‍ന്നാണ് മന്ഥന്‍റെ പിതാവായിരുന്ന ദിനേശ് വൈദ്യയെ സഞ്ജയ് ബാബുറാവു കൊലപ്പെടുത്തിയത്. അന്ന് ആറുമാസമായിരുന്നു മന്ഥന്‍റെ പ്രായം. തനിക്ക് അച്ഛനില്ലാതെയാക്കിയ ആളെ വകവരുത്തുമെന്ന് ഓര്‍മവച്ച കാലത്ത് തീരുമാനിച്ചുറച്ചതാണെന്നും മന്ഥന്‍ കൂട്ടിച്ചേര്‍ത്തു. 

കൊല്ലപ്പെടുമ്പോള്‍ സഞ്ജയ് മറ്റൊരു ക്രിമിനല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. മന്ഥനും മറ്റുപ്രതികള്‍ക്കുമെതിരെ ബിഎന്‍സിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റ് വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

A 25-year-old Pune man named Manthan, along with three accomplices, brutally murdered Sanjay Baburao to avenge the killing of his father, Dinesh Vaidya, which occurred in 2003 when Manthan was only six months old. Police discovered the victim's severely mutilated body near the old Katraj tunnel on July 11 and subsequently apprehended the suspects using technical evidence and local crime branch investigations. During questioning, Manthan confessed that he had harbored a lifelong vendetta after growing up without a father and meticulously planned the execution over the years. At the time of his murder, Baburao was out on bail in connection with another criminal case, and authorities have now registered charges against Manthan and his associates under relevant legal provisions.