KOLLAM 2007 AUGUST 28 : Mahindra Invader vehicle to Kerala police   @ JOSEKUTTY PANACKAL 


KEYWORDS : NEW JEEP POLICE INVADER KERALA

KOLLAM 2007 AUGUST 28 : Mahindra Invader vehicle to Kerala police @ JOSEKUTTY PANACKAL KEYWORDS : NEW JEEP POLICE INVADER KERALA

പത്തനംതിട്ടയില്‍ 13 കാരിയോട് ക്രൂരതകാട്ടി സഹപാഠികള്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനകാര്യം വെളിപ്പെടുത്തിയത്. ഒരു പെണ്‍കുട്ടി ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിന് പുറത്തുനിന്നുളളവരും പീഡിപ്പെച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

 

സഹപാഠികളായ നാല് ആണ്‍കുട്ടികളാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി സംഭവത്തിന് ഒത്താശ ചെയ്യുകയായിരുന്നു. സ്കൂളിന് അടുത്തു വച്ചും കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പ്രതികള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചു എന്നും ഇവരെ കണ്ടാലറിയാമെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പുറത്തുനിന്നുള്ളവരെ കണ്ടെത്താന്‍ പൊലീസിന്‍റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Thirteen-year-old girl in Pathanamthitta faced cruelty from classmates, leading to an investigation after she revealed the abuse during school counseling. Police have registered a case against five individuals, including one female student, for the assault.