ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ എം.എൽ.എ രമ്യ ഹരിദാസിനെയും സജിത് മുട്ടപ്പലത്തിനെയും കെ.പി.സി.സി അധ്യക്ഷൻ നേരിട്ട് വിളിച്ച് താക്കീത് ചെയ്തു.
ചിറയന്‍കീഴിലെ കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്ക് താക്കീത്. രമ്യയെ നേരിട്ട് വിളിച്ച് താക്കീത് ചെയ്ത് കെ.പി.സി.സി അധ്യക്ഷന്‍. സജിത് മുട്ടപ്പലത്തിനും താക്കീത്. മണ്ഡലത്തിലെ വിഷയങ്ങളിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട പാളയം പ്രദീപ് യാതൊരു കാരണവശാലും ഇടപെടരുതെന്നും കെ.പി.സി.സി. പ്രാദേശിക നേതൃത്വം എംഎല്‍എയുമായി യോജിച്ച് പോകണമെന്നും നിര്‍േദശം.
ചിറയിൻകീഴിലെ പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുന്നതിനായി കെ.പി.സി.സി. നാലംഗ സമിതിയെ നിയോഗിച്ചു. എം.വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ, കെ.എസ്.ശബരീനാഥൻ എന്നിവരാണ് സമിതിയിലുള്ളത്. എം.എം.ഹസ്സൻ സമിതി റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് സമിതിയെ നിയോഗിച്ചത്.
രമ്യാ ഹരിദാസിനും സജിത്തിനും എതിരെ നടപടി ഉണ്ടാകില്ല. ഏറ്റുമുട്ടൽ ഒഴിവാക്കി മുന്നോട്ടുപോകാൻ ധാരണയിലെത്തും. ഇരുവിഭാഗത്തിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ബോധ്യപ്പെടുത്തിയതായും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നും കെ.പി.സി.സി. അറിയിച്ചു.
ENGLISH SUMMARY:
KPCC President has issued a stern warning to MLA Remya Haridas and Sajith Muttappalam following a public clash between Congress workers in Chirayinkeezhu. The party leadership explicitly instructed that Palayam Pradeep, who was previously expelled from the primary membership, must not interfere in constituency matters under any circumstances. To permanently resolve the ongoing factional disputes, the KPCC has constituted a four-member reconciliation committee comprising M. Vincent, Palode Ravi, Neyyattinkara Sanal, and K.S. Sabarinathan.