AI Generated Image

മദ്യപിച്ചെത്തിയതിന് വഴക്ക് പറഞ്ഞ അച്ഛനെ മകന്‍ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. ഝാർഖണ്ഡിലെ ബൊക്കാറോയിലാണ് സഭവം. ലഹരി ഉപയോഗത്താല്‍ നിയന്ത്രണം വിട്ട പ്രതി വീട്ടിലിരുന്ന കോടാലി എടുത്ത് പിതാവിനെ വെട്ടിവീഴ്ത്തുകയായിരുന്നു.  അര്‍ജുന്‍ കര്‍മാലി എന്ന യുവാവ് പിതാവ് ജയ്‌ലാല്‍ കര്‍മാലിയെ കൊലപ്പെടുത്തിയത്. 

കൊലപാതകം നടന്ന ദിവസം അര്‍ജുന്‍ അമ്മാവന്റെ വീട്ടില്‍ നിന്നും വളരെ വൈകിയാണ് വീട്ടില്‍ എത്തിയത്.  മദ്യപിച്ച് അവശനിലയിലല്‍ കണ്ട മകനെ പിതാവ് വഴക്ക് പറയുകയായിരുന്നു. പിന്നീട് ഇത് ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തില്‍ കലാശിച്ചു. ഇതില്‍ പ്രകോപിതനായി അടുത്തു കണ്ട കോടാലി ഉപയോഗിച്ച് അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

മദ്യലഹരിയില്‍ ക്രൂരമായി ഉപദ്രവിച്ചതിനാലാണ് സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയതെന്നും പിതാവ് അര്‍ജുനോട് പറഞ്ഞിരുന്നു. കുടുബത്തിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണം മദ്യപാനമാണെന്നും അച്ഛന്‍ ആരോപിച്ചു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

അര്‍ജുനെ ഝാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

ENGLISH SUMMARY:

A son in Jharkhand killed his father with an axe after being scolded for drinking. This tragic incident highlights the devastating consequences of alcohol addiction and family disputes.