woman-attack

യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു. എതിർത്തതോടെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ബാർ ഹോട്ടലിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശിയായ യുവാവും കോഴിക്കോട് വടകര സ്വദേശിയായ യുവതിയും പ്രണയത്തിലായിരുന്നു. യുവതിയുമായി ഹോട്ടലിൽ എത്തിയ യുവാവ് യുവതിയോട് ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു. 

ആവശ്യം നിരസിച്ചതോടെ ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെങ്കിൽ ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞ് യുവതിയുടെ കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും. സ്വന്തം കഴുത്തിലും കയ്യിലും ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കുകയും ചെയ്തു ഹോട്ടൽ ജീവനക്കാർ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. 

യുവതിയുടെ കഴുത്തിൽ 5 തുന്നിക്കെട്ടലുകളുണ്ട്. നോർത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി യുവാവിനെതിര വധശ്രമത്തിനും, സ്ത്രീകൾക്കു നേരെയുള്ള  ലൈംഗികാതിക്രമത്തിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

A man has been arrested in Ernakulam after a woman was lured to a hotel and physically assaulted when she resisted his advances. He then used a blade to injure her neck and himself, leading to their hospitalization and subsequent police intervention.