manu

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി ശ്രീവരാഹം സ്വദേശി എം. മനു (40) വിന് 16 വർഷം കഠിനതടവും 24000 രൂപ പിഴയ്ക്കും വിധിച്ച് അതിവേഗ കോടതി. തിരുവനന്തപുരത്തെ കോച്ചിങ് സെന്‍ററിലെത്തിയ വിദ്യാര്‍ഥി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടി പീഡനത്തിന് ഇരയാകുന്നത്. ഈ കുട്ടിക്ക് പുറമെ കോച്ചിങിനെത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ആറ് കേസുകളില്‍ നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ആദ്യ കേസിന്‍റെ ശിക്ഷയാണ് പോക്സോ കോടതി വിധിച്ചത്. 

കുട്ടിയെ പരിശീലനത്തിനെന്ന് പറഞ്ഞ് സമീപത്തെ ജിമ്മിലേക്ക് കൊണ്ടുപോയാണ് മനു പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്ന ഫോട്ടോ എടുത്തു നൽകാന്‍ പലതവണ നിർബന്ധിച്ചിരുന്നെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഇതോടെ പെൺകുട്ടിയെ മനു പരിശീലനത്തില്‍ നിന്നും ഒഴിവാക്കി. 

2024 ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന ക്രിക്കറ്റ് ടൂർണമെന്‍റില്‍ പങ്കെടുക്കാൻ എത്തിയ പെൺകുട്ടി പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു.ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ആദ്യ കേസിന്‍റെ ശിക്ഷയാണ് പോക്സോ കോടതി വിധിച്ചത്.

വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകളുണ്ടെങ്കിലും അഞ്ച് വർഷം അനുഭവിച്ചാൽ മതി. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടര  വർഷം തടവ് കൂടുതലായി അനുഭവിക്കണം. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.

ENGLISH SUMMARY:

Thiruvananthapuram child abuse verdict details a severe sentence for a former cricket coach. The court has awarded 16 years of rigorous imprisonment and a fine of ₹24,000 to the accused, M. Manu, for sexually assaulting a minor student who had come for cricket coaching.