തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരനെ മര്‍ദ്ദിച്ചു കൊന്നു. അമ്മയും പങ്കാളിയും കസ്റ്റഡിയില്‍. തുടര്‍ച്ചയായ മര്‍ദ്ദനം കാരണമുളള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്ററ്മോര്‍ട്ടം റിപ്പോര്‍ട്ട്. നെടുമങ്ങാട് കരിക്കുഴിയില്‍ അഖിലയുടെ മകന്‍ അര്‍ഷിദിന്‍റെ മരണം അതിക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. ഒന്നര വയസുകാരന്‍റെ ശരീരം മുഴുവന്‍ ഗുരുതര മുറിവുകള്‍, തുടര്‍ച്ചയായ മര്‍ദ്ദനം കാരണമുളള ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ അമ്മ അഖിലയേയും രണ്ടാം ഭര്‍ത്താവ് അഷ്കറിനേയും പൊലീസ് ,കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ചോറു കൊടുക്കുന്നതിനിടെ ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് അഷ്കര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. അഖില സ്ഥലത്തുണ്ടായിരുന്നില്ല. കുഞ്ഞിന്‍റെ മരണത്തില്‍ കുട്ടിയുടെ അച്ഛന്‍റേയും അമ്മയുടേയും ബന്ധുക്കള്‍ ആദ്യം മുതല്‍ സംശയമുന്നയിച്ചിരുന്നു. 

ENGLISH SUMMARY:

A horrific child killing has occurred in Nedumangad, where a one-and-a-half-year-old baby was beaten to death. The mother and her partner have been taken into custody as preliminary post-mortem reports indicate internal bleeding from continuous assault as the cause of death.