maxresdefault

ബെംഗളൂരുവില്‍ ഓണ്‍ലൈന്‍ ബൈക്ക് ടാക്സി യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റതിന് പിന്നാലെ യാത്രയിലെ സുരക്ഷ മാനദണ്ഡങ്ങള്‍ ചര്‍ച്ചയാവുകയാണ്. അപകടമുണ്ടായാല്‍ ഓണ്‍ലൈന്‍ സര്‍വീസ് പ്രൊവൈഡറുകളെ പോലും സമീപിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ബെംഗളൂരുവിലെ ഓണ്‍ലൈന്‍ ബൈക്ക് ടാക്സി യാത്ര എത്രമാത്രം സുരക്ഷിതമെന്ന് നോക്കാം.

ഫുട്പാത്തുകളില്‍ നൂറ് രൂപ കൊടുത്താല്‍ ലഭിക്കുന്ന ഹെല്‍മറ്റുകളാണിവ. വീണാല്‍ തലയ്ക്ക് പരുക്കേല്‍ക്കുമെന്നതില്‍ സംശയം വേണ്ട. ഐ.ഐസ്.ഐ മാര്‍ക്കിങ്ങ് പോയിട്ട് വില പോലും അടയാളപ്പെടുത്താത്ത ഹെല്‍മറ്റ്. ഇത് ധരിച്ച് പോകാമെന്ന് കരുതിയാലോ... ട്രാഫിക്കിനുള്ളില്‍ തലങ്ങും വിലങ്ങും കുത്തിക്കയറ്റി കല്‍നടയാത്രക്കാരെ പോലും പേടിപ്പിച്ച് സമയത്തിനെത്താനുള്ള അങ്കലാപ്പിലുള്ള റഷ് ‍ഡ്രൈവിങ്ങും. ലക്ഷ്യസ്ഥാനത്ത് ജീവനോടെ എത്തുമെന്ന് നോ ഗാരണ്ടി.

ഇനി അപകടമുണ്ടായാലോ ഡ്രൈവറും ഓണ്‍ലൈന്‍ ടാക്സി പ്രൊവൈഡറും ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നതും സംശയം. 

ENGLISH SUMMARY:

Online bike taxi safety in Bangalore is under scrutiny following a serious accident involving a woman from Kozhikode. The incident highlights the potential risks and lack of clear accountability for online taxi services, prompting discussions on necessary safety measures for commuters.