ബോൺ മാരോ കാൻസർ ബാധിതയായ 5 വയസ്സുകാരി സുമനസ്സുകളുടെ സഹായം തേടുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി 60 ലക്ഷം രൂപ വേണം. ഭീമമായ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം.
ആദിക മോൾക്ക് സ്കൂളിൽ പോണം, കൂട്ടുകാരെ കാണണം, പഠിക്കണം. എന്നാൽ ആറ് മാസമായി കീമോ ചികിത്സയിലാണ്. കഴിഞ്ഞ വർഷമാണ് കുഞ്ഞിന് കാൻസർ സ്ഥിരീകരിച്ചത്.
നിലവിൽ തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിലെയും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെയും ചികിത്സയിലാണ് കുഞ്ഞ് . മജ്ജ മാറ്റിവെക്കൽ ചികിത്സയാണ് ഇനി ചെയ്യാനുള്ളത്. ഇതിനായി 60 ലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്. വെളിയനാട് ഗവൺമെന്റ് യുപി സ്കൂളിലെ നേഴ്സറി വിദ്യാർത്ഥിയാണ് ആദിക അനൂപ്, ക്ലാസിലെ മിടുക്കി.
അച്ഛൻ അനൂപ് കൊച്ചിൻ ഷിപ്പിയാർഡിലെ താൽകാലിക ജീവനക്കാരനാണ്. 60 ലക്ഷം രൂപ എന്നത് കുടുംബത്തെ സംബന്ധിച്ചു ഭീമമായ തുകയാണ്. ആദിക മോൾക്ക് സ്കൂളിൽ പോകണം, ജീവിതത്തിലേക്ക് അവളെ മടക്കികൊണ്ടുവരാൻ നമുക്ക് ഒന്നിച്ച് ഇറങ്ങാം.
Account number -62580100005936
Ifsc- BARBOVJKAIP
Account holder name - Juliya james
Bank name - bank of baroda