കൊച്ചിയിൽ അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിൽ ഒളിവിലുള്ള മുഖ്യ പ്രതി കാസർകോട് സ്വദേശി നജീബിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി. നജീബ് സംസ്ഥാനം വിട്ടെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. കേസിൽ ഇതുവരെ 6 പേരാണ് പിടിയിലായത്സംസ്ഥാനത്തെ വിവിധ ജില്ലകളിലായി അവയവദാനത്തിൻ്റെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കി അവയവ കച്ചവടം നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനാണ് കാസർകോട് സ്വദേശിയായ നജീബ്. ഇയാളുടെ ഭാര്യ റഷീദ ഉൾപ്പെടെ വ്യാജ രേഖകൾ ഉണ്ടാക്കാൻ സഹായിച്ച നാലു പേരെ എറണാകുളം റൂറൽ പൊലീസ് പിടികൂടി. കൊല്ലം കിളിക്കല്ലൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ടും പേരും പിടിയിലായിട്ടുണ്ട്.
നജീബ് വഴി അവയവദാനം നടത്തുകയും പിന്നീട് ഇയാളുടെ ഏജൻ്റായി പ്രവർത്തിക്കുകയും ചെയ്തിരുന്ന ചിറ്റേറ്റുകര സ്വദേശിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നജീബ് ഉടമയായ കല്ലത്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ മറവിലായിരുന്നു അവയവ കച്ചവടം നടന്നിരുന്നത്. കുന്നത്തുനാട്ടിലെയും പള്ളിക്കരയിലെയും കംബ്യൂട്ടർ സെൻ്ററുകൾ വഴിയാണ് വ്യാജ രേഖകൾ ഉണ്ടാക്കിയത്.എം.പിമാരുടയു എം.എൽ എ മാരുടെയും മുതൽ ജഡ്ജിമാരുടെയും പേരിൽ ക്രൃത്യമ രേഖകൾ പ്രതികൾ ഉണ്ടാക്കിയിട്ടുണ്ട്. ഡോക്ടർമാരുടെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്ന് കണ്ടെത്താൻ ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മുഖ്യപ്രതിയായ നജീബ് സംസ്ഥാനം വിട്ടതായാണ് സൂചന ഇയാൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി