കണ്ണൂർ മൊറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് സന്തോഷിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ജീവപര്യന്തത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2019 മേയ് 31-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

2015-ലാണ് സന്തോഷും രേഷ്മയും വിവാഹിതരായത്. എന്നാൽ വിവാഹത്തിന് പിന്നാലെ ഇരുവരും തമ്മിൽ നിരന്തരമായി കുടുംബകലഹങ്ങൾ നിലനിന്നിരുന്നു. തർക്കങ്ങൾ രൂക്ഷമായതോടെ പത്തുലക്ഷം രൂപയോ അല്ലെങ്കിൽ പത്തുസെന്റ് ഭൂമിയോ നൽകിയാൽ മാറിപ്പോകാമെന്ന് രേഷ്മ അറിയിച്ചിരുന്നു. എന്നാൽ ഇതിന് സന്തോഷ് തയ്യാറായില്ല. തുടർന്ന് സന്തോഷും അമ്മയും താമസിച്ചിരുന്ന വീട്ടിൽ നിന്ന് മാറിപ്പോയെങ്കിലും രേഷ്മ അവിടെ താമസം തുടർന്നു.

2019 മേയ് 31-ന് വൈകിട്ട് 7:30-ഓടെ വീട്ടിലെത്തിയ സന്തോഷ് രേഷ്മയുമായി വീണ്ടും വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കത്തിനൊടുവിൽ കൈയ്യിൽ കരുതിയിരുന്ന കൊടുവാളും കത്തിയും ഉപയോഗിച്ച് സന്തോഷ് രേഷ്മയെ കഴുത്തിനും ശരീരമാസകലവും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രേഷ്മയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേസിൽ സന്തോഷ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് തല

ENGLISH SUMMARY:

The Thalassery Additional District Sessions Court has sentenced a man named Santhosh to life imprisonment for the brutal 2019 murder of his wife, Reshma, in Morazha, Kannur. The court also imposed a fine of ₹1 lakh following evidence that the killing was triggered by long-standing domestic and property disputes. The horrific incident occurred on May 31, 2019, when Santhosh attacked Reshma with lethal weapons at their residence.