krishnan-audio

TOPICS COVERED

കോഴിക്കോട് ബ്ലേഡ് മാഫിയയുടെ ഭീഷണിയെതുടര്‍ന്ന് ആത്മഹത്യ ചെയ്ത 48കാരനായ ദലിത് യുവാവിന്‍റെ ഓഡിയോ സന്ദേശങ്ങള്‍ പുറത്ത്. മരിക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് മകന് അയച്ച ഓഡിയോ സന്ദേശങ്ങള്‍ പൊലീസിന് കൈമാറി. പ്രതിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന ഷൈജുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് മെഡിക്കല്‍ കോളജ് പൊലീസ്. 

കടം വാങ്ങിയ പണത്തിന്‍റെ അളവും എങ്ങനെ അത് ഇത്രയധികം വലിയ തുകയായി മാറിയെന്നും കൃഷ്ണന്‍ വിശദീകരിക്കുന്നതാണ് ഓഡിയോ സന്ദേശത്തില്‍. മരിക്കുന്നതിന് തൊട്ടുമുമ്പ് മകന് വാട്സാപ്പില്‍ അയച്ച സന്ദേശത്തില്‍ ആത്മഹത്യയിലേയ്ക്ക് പോവുകയാണെന്നും കൃത്യമായി ചൂണ്ടിക്കാട്ടുന്നു. 

ഈ ഓഡിയോ സന്ദേശങ്ങളും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ഷൈജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചു ഭീഷണിപ്പെടുത്തിയതും ആരെന്ന് കണ്ടെത്തണം. വെള്ളിപ്പറമ്പ് സ്വദേശിയായ കെ. കൃഷ്ണന്‍ ഏപ്രില്‍ ആറിന് ആണ് ബ്ലേഡ് മാഫിയയുടെ ഭീഷണി താങ്ങാനാകാതെ ജീവനൊടുക്കിയത്.

ENGLISH SUMMARY:

Kozhikode blade mafia investigation reveals audio messages from a Dalit youth who died by suicide due to debt harassment. These messages, sent to his son minutes before his death, detail the escalating debt and threats, and have been submitted to the police.