AI Generated Image
ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ 19കാരനെ കൊലപ്പെടുത്തി യുവാവ്. സംഭവുമായി ബന്ധപ്പെട്ട് 22 വയസുകാരനായ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ കൃത്യമായ കാരണം വ്യക്തമാകാന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്ദീപ് എന്ന യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം പ്ലാസ്റ്റിക് കവറിൽ ചുറ്റി ഒരു ലഗേജ് ബാഗിനുള്ളിലാക്കി ആഴമുള്ള കൊക്കയിലേക്ക് എറിയുകയായിരുന്നു അധികൃതര്‍ വ്യക്തമാക്കി.
പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തും. കേസിൽ പ്രതിയായ 22-കാരനെ കൂടാതെ മറ്റ് രണ്ട് പേർക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.