thamburu-vishnu

സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ  ജാമ്യത്തിലിറങ്ങിയ ഗുണ്ട എംഡിഎംയുമായി പിടിയിൽ. സ്റ്റേഷൻ റൗഡിയും  ഗുണ്ടയുമായ തമ്പുരു വിഷ്ണു എന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്.

കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നു മാസത്തിനിടെ നിരവധി കേസുകളാണ് ഇയാളുടെ പേരിൽ എടുത്തത്. സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ കഴിഞ്ഞമാസം റിമാൻഡിൽ ആയിരുന്നു. ഈ  കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം എംഡിഎംഎ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ച ഡാൻസാഫ് സംഘം വീടിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന്  കഠിനംകുളം പൊലീസിന് കൈമാറി.

ഇയാളിൽ നിന്ന് 2. 2ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വധശ്രമവും പോലീസിനെ ആക്രമിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തമ്പുരു വിഷ്ണു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Notorious criminal, Thampuru Vishnu, arrested with MDMA. He was previously involved in a moral policing attack case and had just been released on bail.