hariyana-hospital

TOPICS COVERED

വയോധികനായ രോഗിയെ മര്‍ദിച്ച് ഡോക്ടര്‍. ഹരിയാനയിലെ ആശുപത്രിയില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്. സിസിടിവി ക്യാമറയിൽ പതിയാതിരിക്കാൻ ഡോക്ടർ രോഗിയുടെ കട്ടിലിന് ചുറ്റുമുള്ള കര്‍ട്ടണുകള്‍ മറച്ചിരുന്നു. എന്നാല്‍ മറുവശത്തെ ക്യാമറയുടെ കാര്യം മറന്നുംപോയി. 

കര്‍ട്ടണുകള്‍ വലിച്ചിട്ട ശേഷം ഡോക്ടർ പ്രായമായ രോഗിയുടെ നെഞ്ചിൽ കൈമുട്ട് കൊണ്ട് ശക്തമായി ഇടിക്കുകയായിരുന്നു. ഇത് മറുവശത്തെ ക്യാമറയില്‍ പതിഞ്ഞു. ഈ വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ വലിയ തോതില്‍ ജനരോഷം ഉയരുകയാണ്. രോഗിയെ സംരക്ഷിക്കേണ്ട ഡോക്ടര്‍ തന്നെ ഇങ്ങനെ ക്രൂരത ചെയ്യുമ്പോള്‍ ആശുപത്രികളില്‍ ഉറ്റവരെ എങ്ങനെ വിശ്വസിച്ച് ഏല്‍പ്പിക്കും എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

ആശുപത്രി ഭരണകൂടത്തെക്കുറിച്ചും ഡോക്ടറുടെ പെരുമാറ്റത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിച്ചോ എന്നതിനെ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

ENGLISH SUMMARY:

Doctor assaults patient in a disturbing incident captured on CCTV in a Haryana hospital. This shocking video, showing a doctor violently striking an elderly patient, has gone viral, sparking public outrage and concerns about patient safety in healthcare facilities.