vagamon-infinity-pool-doctor-falls

TOPICS COVERED

  • വാഗമണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള നാച്ചുറല്‍ ഇന്‍ഫിനിറ്റി പൂളിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ സുഖിയ ജെയിന്‍ (28) വീണത്. വീഴ്ചയില്‍ ഡോക്ടറുടെ കാല്‍പാദം ഒടിഞ്ഞു തൂങ്ങി

വാഗമണില്‍ വിനോദയാത്രയ്ക്കെത്തിയ ഡോക്ടര്‍ ഇന്‍ഫിനിറ്റി പൂളിലെ 800 അടി താഴ്ചയിലേക്ക് വീണു. വാഗമണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള നാച്ചുറല്‍ ഇന്‍ഫിനിറ്റി പൂളിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ സുഖിയ ജെയിന്‍ (28) വീണത്. വീഴ്ചയില്‍ ഡോക്ടറുടെ കാല്‍പാദം ഒടിഞ്ഞു തൂങ്ങി. ഇതോടെ നടക്കാന്‍ പറ്റാത്ത സ്ഥിതിയിലുമായി.

അഗ്നിരക്ഷാസേന എത്തിയാണ് ഡോക്ടറെ രക്ഷപെടുത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നവാസിന്റെ നേതൃത്വത്തിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഡോക്ടറെ ആംബുലന്‍സില്‍ ഇരാറ്റുപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി.

കരയില്‍ നിന്ന് 800 അടിയോളം താഴ്ചയില്‍ കുത്തനെയുള്ളതും നടന്ന് കയറാന്‍ പ്രയാസവുമായ വഴിയിലൂടെ പൂളിലേക്ക് ഇറങ്ങുമ്പോഴാണ് സുഖിയ കാല്‍വഴുതി വീണത്. സഞ്ജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇഎൻടി സർജനാണ് സുഖിയ.

ENGLISH SUMMARY:

A 28-year-old doctor from Uttar Pradesh fell nearly 800 feet while descending towards a natural infinity pool in Vagamon, Kerala, during a tourist visit. The doctor, identified as Sukhiya Jain, suffered a severe foot fracture that left her unable to walk. A team of Fire and Rescue Services personnel, led by Senior Fire and Rescue Officer Nawaz, carried out the rescue operation. She was subsequently taken by ambulance to a hospital in Erattupetta for treatment.