Image Credit: X

Image Credit: X

ജെഫ്രി എപ്സ്റ്റൈന്‍റേതായി പുറത്തുവന്ന ക്രൂരതകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മഹാരാഷ്ട്രയിലും പെണ്‍കുട്ടികള്‍ക്ക് നേരെ കൊടിയ പീഡനമെന്ന് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത 180 പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും 350 ഓളം അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. പറത്​വാഡ സ്വദേശിയായ മുഹമ്മദ് അയാസ് (തന്‍വീര്‍) ആണ് അറസ്റ്റിലായത്.  പ്രണയക്കെണിയില്‍പ്പെടുത്തിയാണ് തന്‍വീര്‍ പെണ്‍കുട്ടികളെ വശത്താക്കിയിരുന്നതെന്നും ചതിയില്‍പ്പെടുത്തി കൂട്ടിക്കൊണ്ടുപോയ ശേഷം നഗ്നവിഡിയോകള്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പിന്നീട് ഈ വിഡിയോ ഉപയോഗിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്തു. വിഡിയോകള്‍ ഓണ്‍ലൈനിലും ഇയാള്‍ പങ്കുവച്ചിരുന്നു. 

വാട്സാപ്പ്, സ്നാപ്ചാറ്റ് ഗ്രൂപ്പുകളില്‍ നിന്നാണ് പെണ്‍കുട്ടികളുടെ നമ്പര്‍ തന്‍വീര്‍ കൈക്കലാക്കിവന്നതെന്ന് രാജ്യസഭാ എംപി അനില്‍ ബോണ്‍ടെ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എംപിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്‍വീര്‍ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യം ഉയര്‍ത്തിയിരുന്നു. അസസുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്‍റെ മുന്‍ ഓഫിസ് ഭാരവാഹിയായിരുന്നു തന്‍വീര്‍. പാര്‍ട്ടി റാലിയുടെ റീലുകള്‍ സമൂഹമാധ്യമങ്ങളില്‍ തന്‍വീര്‍ പങ്കുവച്ചിരുന്നു. കേസില്‍ പിടിയിലായതിന് പിന്നാലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഡിയോകളെല്ലാം തന്‍വീറിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്. 

തന്‍വീറിനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. ഇതില്‍ നിന്നും അശ്ലീല വിഡിയോകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.  കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിന്‍റെ വിഡിയോകള്‍ സുഹൃത്തുക്കളുമായോ ക്രിമിനല്‍ സംഘങ്ങളുമായോ തന്‍വീര്‍ പങ്കുവച്ചിട്ടുണ്ടോയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസന്വേഷണത്തില്‍ സൈബര്‍ സെല്ലിന്‍റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

ENGLISH SUMMARY:

The Amravati Rural Police have arrested 19-year-old Ayan Ahmed Tanveer Ahmed from Paratwada for allegedly sexually exploiting numerous minor girls and circulating obscene videos. Rajya Sabha MP Anil Bonde claimed the accused lured nearly 180 girls through social media platforms like WhatsApp and Snapchat, recording over 350 videos to blackmail them. While the police have officially confirmed seven victims so far, the viral circulation of around 100 clips has sparked widespread outrage in the Achalpur and Paratwada regions. The accused, reportedly linked to the AIMIM in the past, has been remanded to police custody until April 21, 2026. Authorities have formed special teams to investigate the potential involvement of a larger racket and have urged victims to come forward under the assurance of strict confidentiality.