ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബെംഗളൂരുവില്‍ 37 കാരന്‍റെ പരാതി. പീഡനം, ലൈംഗിക ദുരുപയോഗം, വഞ്ചന എന്നിവയാണ് ഭാര്യയ്ക്ക് എതിരായ ആരോപണങ്ങള്‍. ദാമ്പത്യ ജീവിതത്തിൽ ഭർതൃവീട്ടുകാർ നിരന്തരം ഇടപെടുകയാണെന്നും ഇത് ദമ്പതികൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമാകുമെന്നും പരാതിയിലുണ്ട്. നാഗരഭാവി സ്വദേശിയായ 37 കാരനാണ് പരാതിക്കാരന്‍.
31 കാരിയായ ഭാര്യ ശില്‍പയ്ക്ക് എതിരെയാണ് ആരോപണങ്ങള്‍. ബെംഗളൂരുവില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. ശേഷം ജക്കൂറില്‍ വില്ല വാങ്ങി അങ്ങോട്ട് താമസം മാറി. ഈ വീട്ടിലേക്ക് ഇപ്പോള്‍ ഭാര്യമാതാവ് പ്രവേശപ്പിക്കുന്നില്ലെന്നാണ് 37 കാരന്‍റെ പരാതി. 2022 മാര്‍ച്ച് നാലിനും 2024 സെപ്റ്റംബര്‍ 24 നും ഇടയില്‍ നടന്ന കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു പൊലീസ് മാര്‍ച്ച് 17 ന് എഫ്ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മകള്‍ക്ക് നല്ല ഭര്‍ത്താവിനെ കണ്ടെത്തണമെന്നും അവളെ ഉപേക്ഷിക്കാനും ഭര്‍തൃമാതാവ് പ്രേരിപ്പിക്കുന്നതായി പരാതിയിലുണ്ട്. ഇക്കാര്യ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ ഭാര്യാപിതാവായ മാധവ് കൃഷ്ണ വീട്ടിലേക്ക് ആളുകളെ അയച്ചതായും പരാതിക്കാരൻ ആരോപിച്ചു. ഭാര്യയുടെ സമ്പന്ന സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്തുന്നതും മദ്യപിക്കുന്നതും പതിവാണ്. ഈ ജീവിത ശൈലി പിന്തുടരാന്‍ തന്‍റെ സാമ്പത്തിക സ്ഥിതിയെ നിരന്തരം പരിഹസിച്ച് മാനസിക വിഷമുണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം.
പരാതിക്കാരൻ ഭാര്യക്കെതിരെ ലൈംഗിക പീഡനവും ഉന്നയിച്ചിട്ടുണ്ട്. നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും അശ്ലീല വീഡിയോകൾ അയച്ചുതന്ന് അവയിലേതുപോലെ ചെയ്യാന്‍ നിർബന്ധിച്ചതായും പരാതിയിലുണ്ട്. ഭാര്യയുടെ സുഹൃത്തുക്കളിലൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിർബന്ധിച്ചു. സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ഭാര്യ വാശിപിടിച്ചു. മുൻ കാമുകന്മാരുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സമ്മതിച്ചതായും പരാതിയിൽ പറയുന്നു.
2024 ജൂലൈയില്‍ ഇക്കാര്യം ഇരു വീട്ടുകാരെയും ബോധിപ്പിച്ചിരുന്നതായി യുവാവിന്‍റെ പരാതിയിലുണ്ട്. പിന്നാലെ സെപ്റ്റംബര്‍ മാസത്തില്‍ വീട്ടില്‍ നിന്നും പുറത്താക്കി. ഭാര്യയെ വീട്ടുകാര്‍ ചെന്നൈയിലേക്കും മാറ്റി. വീട്ടില്‍ നിന്നും ഇറക്കിവിട്ട സമയത്ത് ലാപ്ടോപ്പും യൂണിഫോമും മാത്രമാണ് കിട്ടിയത്. സ്വര്‍ണം അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വീട്ടിലാണെന്നും ഇവ ലഭിക്കാന്‍ പൊലീസിന്‍റെ ഇടപെടല്‍ വേണമെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഭര്‍ത്താവിനെതിരെ ഭാര്യ തമിഴ്നാട്ടില്‍ നല്‍കിയ എതിര്‍ പരാതിയിലും എഫ്ഐആറിട്ടിട്ടുണ്ട്.