എഐ ചിത്രം (പ്രതീകാത്മകം)
പണത്തിനായി ഭാര്യയെ മറ്റ് പുരുഷന്മാർക്ക് കാഴ്ച്ച വെച്ച ഭർത്താവിന് 20 വർഷം ജയിൽശിക്ഷ. വടക്കൻ സ്വീഡനിലെ താമസക്കാരനായ ഡൊമിനിക് പെലിക്കോട്ട് എന്നയാൾക്കാണ് സ്വീഡനിലെ കോടതി കടുത്ത ശിക്ഷ വിധിച്ചത്. ഏകദേശം 120 പുരുഷന്മാരെ പ്രതിചേർത്ത കേസിൽ പിമ്പിംഗ്, ബലാത്സംഗങ്ങൾ, ആക്രമണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
വഴങ്ങാതിരിക്കുമ്പോൾ, മയക്കുമരുന്ന് നൽകി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് മറ്റ് പുരുഷന്മാർക്ക് മുന്നിൽ ഇട്ട് കൊടുത്തിരുന്നതെന്ന് ഭാര്യ കോടതിയിൽ മൊഴി നൽകി. ഭാര്യയുടെ പരാതിയിൽ 2024 ഒക്‌ടോബറിലാണ് ഡൊമിനിക്കിനെ അറസ്റ്റ് ചെയ്‌തത്. അന്നുതൊട്ട് ഡൊമിനിക് പൊലീസ് കസ്റ്റഡിയിലാണ്.
ഭാര്യയെ മയക്കുമരുന്ന് നൽകി മയക്കിക്കിടത്തിയ ശേഷം ഡസൻ കണക്കിന് പുരുഷന്മാരെ ലൈംഗിക വേഴ്ച്ചക്കായി ക്ഷണിക്കുകയായിരുന്നു ഇയാൾ. മറ്റ് പുരുഷന്മാരുമായി സെക്സ് ചെയ്യാൻ ഡൊമിനിക് തനിക്കുമേൽ സമ്മർദം ചെലുത്തിയെന്നും, അയാൾ ധാരാളം പണം സമ്പാദിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്.
മറ്റുള്ളവരുമായി ലൈഗിക ബന്ധത്തിലേർപ്പെടാൻ ആക്രമണം, ഭീഷണി തുടങ്ങിയ മാർഗങ്ങൾ പ്രതി സ്വീകരിച്ചിരുന്നെന്നും പരാതിക്കാരി മൊഴി നൽകി. എന്നാൽ പരാതിക്കാരി എല്ലാ പുരുഷന്മാരെയും എതിർത്തിരുന്നില്ലെന്നും, ചില പുരുഷന്മാരുമായുള്ള സെക്സ് മാത്രമാണ് എതിർത്തിരുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ സമയങ്ങളിലാണ് പരാതിക്കാരിക്കെതിരെ ലൈംഗികപീഡനം പോലുള്ള മാർഗങ്ങൾ പ്രതി സ്വീകരിച്ചത്.
ഭാര്യയുടെ ഫോട്ടോ വെച്ച് ഓൺലൈനിൽ പരസ്യം നൽകൽ, ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ സ്ത്രീക്കുമേൽ സമ്മർദം ചെലുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്. ബലാംത്സംഗ കുറ്റങ്ങൾക്കൊപ്പം മയക്കുമരുന്ന് വിതരണം ചെയ്‌തതിനും 62കാരനെതിരെ കേസെടുത്തിട്ടുണ്ട്.
ലൈംഗിക പീഡനം നടത്തിയെന്ന് സംശയിക്കുന്ന 120 ഓളം വ്യക്തികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ഇരുപത്തിയാറ് പുരുഷന്മാർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റ് വ്യക്തികളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.