Image Credit: Twitter

ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി. ബെംഗളൂരുവിലാണ് ദാരുണ സംഭവം നടന്നത്. തെലങ്കാനയിലെ സിദ്ധിപേട്ട സ്വദേശിയായ 32കാരന്‍ ഭാനു ചന്ദർ റെഡ്ഡിയും ഭാര്യ 31കാരി ബീബി ഷാസിയ സിറാജിനെയുമാണ് പൊലീസ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ബെംഗളൂരുവില്‍ സോഫ്റ്റ്​വെയര്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുന്നവരാണ്.

പലതവണ കതകില്‍ മുട്ടിയിട്ടും ഭര്‍ത്താവ് ഭാനു വാതില്‍ തുറക്കാതായതോടെ ഷാസിയ അയല്‍വാസികളുടെയും സെക്യൂരിറ്റി ജീവനക്കാരന്‍റെയും സഹായം തേടുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് കതക് ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കിടക്കുന്ന ഭാനുവിനെയാണ്. അല്‍പസമയത്തിനുളളില്‍ തന്നെ ഫ്ലാറ്റിന്‍റെ 17ാം നിലയില്‍ നിന്ന് ചാടി ഷാസിയയും ജീവനൊടുക്കി. തെലങ്കാനയിലുള്ള ഇവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് രണ്ട് പ്രത്യേക കേസുകൾ ഫയൽ ചെയ്തു. 

ഭാനുവിന്‍റെയും ഷാസിയയുടെയും മരണത്തിന് പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളോ, രോഗമോ, വിവാഹബന്ധത്തിലെ പ്രശ്നങ്ങളോ മറ്റോ ആകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ഇരുവരുടെയും മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

Tragic events unfolded in Bangalore as a couple, both software engineers, were found dead under mysterious circumstances. Following her husband's suicide, the wife also took her own life, leaving authorities investigating the causes of these shocking deaths.