എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
മഹാരാഷ്ട്രയിലെ പാൽഘറിൽ മാമ്പഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ യുവാവിന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. പാൽഘറിലെ പെൽഹാർ മേഖലയില്‍ ഇന്ന് രാവിലെ ഒമ്പതരയോടെ പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 30-035 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
തലയില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനായിട്ടില്ല. പൂക്കളുള്ള വെള്ള ഷർട്ടും ബ്രൗൺ ഷോർട്സുമാണ് യുവാവ് ധരിച്ചിരുന്നത്. ഇടത് കണങ്കാലിലും കൈത്തണ്ടയിലും കറുത്ത ചരട് കെട്ടിയിട്ടുണ്ട്. വലതു കയ്യില്‍ 'അശോക് സിങ്' എന്ന് പച്ചകുത്തിയിട്ടുമുള്ളതായി പൊലീസ് പറഞ്ഞു.
യുവാവിനെ തിരിച്ചറിയാനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ പെൽഹാർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.