AI Image
ഉച്ചയ്ക്ക് ചോറിന് ചീരക്കറി ഉണ്ടാക്കാത്തതില്‍ കുപിതനായി ഭാര്യയെ കോടാലിക്ക് യുവാവ് വെട്ടിക്കൊന്നു. പൂര്‍ണ ഗര്‍ഭിണിയായ 25കാരി ഷീലാബായാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഖര്‍ഗോണില്‍ വെള്ളിയാഴ്ചയാണ് സംഭവം. പ്രതി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ചീരയും വാങ്ങി സുനില്‍ വീട്ടിലെത്തി. ഭക്ഷണം നേരത്തെ തന്നെ പാകം ചെയ്ത് കഴിഞ്ഞതിനാല്‍ ചീരക്കറി ഇപ്പോള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നും പിന്നെ വയ്ക്കാമെന്നും ഷീ ല പറഞ്ഞു. കുപിതനായ സുനില്‍ ഇതേച്ചൊല്ലി വഴക്ക് ആരംഭിച്ചു. ഷീല അവഗണിച്ചതോടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ച് അടുത്തുള്ള വയലിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കഴുത്തില്‍ കോടാലിക്ക് വെട്ടുകയായിരുന്നു. തല്‍ക്ഷണം യുവതി മരിച്ചു. സുനിലിന്‍റെ അമ്മയും അനിയനും സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.
കൊലപാതകത്തിന് പിന്നാലെ സുനില്‍ ബന്ധുവിന്‍റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ പൊലീസില്‍ വിവരമറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് വയലില്‍ കൊല്ലപ്പെട്ട നിലയില്‍ ഷീല കിടക്കുന്നത് കണ്ടത്. അഞ്ചും രണ്ടും വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. വിവരമറിഞ്ഞെത്തിയ ഷീലയുടെ വീട്ടുകാര്‍ സുനിലിനെ തങ്ങളെ ഏല്‍പ്പിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ സുനിലിനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സ്ഥലത്ത് കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു.
ഷീലയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. ഷീലയുടെയും സുനിലിന്‍റെയും കുടുംബങ്ങള്‍ തമ്മില്‍ വലിയ സ്വരച്ചേര്‍ച്ചയിലാണ് കഴിഞ്ഞിരുന്നതെന്നും ഷീലയുടെ അരുംകൊലയോടെ ഇത് വലിയ ശത്രുതയിലേക്കാണ് മാറിയതെന്നും പൊലീസ് പറയുന്നു.