കുളിക്കടവിൽവച്ച് 56 കാരിയായ സ്ത്രീയെ പീഡിപ്പിച്ചു. ആലപ്പുഴ മാന്നാറിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രതിയായ പരുമല കോട്ടക്കൽ സ്വദേശി സബീറിനായി പൊലീസ് അന്വേഷണം തുടങ്ങി. ഗുരുതരമായി പരുക്കേറ്റ വയോധിക പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  

മാന്നാറിൽ പമ്പയാറിന്‍റെ തീരത്തുവച്ചാണ് പീഡനമുണ്ടായത്. ചികിത്സയില്‍ കഴിയുന്ന വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരുമല കോട്ടക്കൽ സ്വദേശി സബീറിലേക്ക് പൊലീസ് എത്തിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.  

കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സബീര്‍. ഇയാളെ ഉടന്‍ പിടികൂടമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒളിവില്‍പ്പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.  

ENGLISH SUMMARY:

56-year-old woman was sexually assaulted in Alappuzha. Police are actively searching for the accused, Sabir, who is a known offender.