പ്രതീകാത്മക ചിത്രം
യുദ്ധത്തിനിടെ കരിപ്പൂർ വിമാനത്താവളം വഴി ലഹരികടത്ത്. സൂര്യകാന്തി വിത്തുകൾക്കുള്ളിൽ ഒളിപ്പിച്ച് 2 കിലോ എംഡിഎംഎ കടത്തിയ മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശി മുഹമ്മദ് ഷബീറാണ് ഡി ആർ ഐയുടെ പിടിയിലായത്.
ഒമാനിൽ നിന്നും ഇന്ന് രാവിലെ എത്തിയ സലാം എയറിലെ യാത്രക്കാരനായിരുന്നു പാലക്കാട് അരിയൂർ ആര്യമ്പാവ് പടിഞ്ഞാറേ കളരിക്കൽ മുഹമ്മദ് ഷബീർ. യുദ്ധഭീതിക്കിടെ കുടുംബസമേതം നടത്തിയ യാത്രയിലാണ് ഇത്രയധികം എംഡി എം എ ഒളിപ്പിച്ചു കടത്തിയത്.
മുഹമ്മദ് ഷബീറിനെ കൂട്ടിക്കൊണ്ടു പോകാൻ അടുത്ത ബന്ധുക്കൾ വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു.