ഇക്കിളി ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാടികൾ ചേർന്ന് മർദ്ദിച്ചു. പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ 16 വയസുകാരൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ​ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. മർദ്ദനത്തിൽ കലഞ്ഞൂർ മാങ്കോട് സ്വദേശി ആൽബിന്റെ മൂക്കിന്റെ പാലത്തിന് രണ്ട് ഒടിവുകളുണ്ട്. കൂടാതെ കണ്ണിന് സമീപത്തെ അസ്ഥിക്ക് പൊട്ടലും ശരീരത്തിൽ ചതവുകളുമുണ്ട്. സംഭവത്തിൽ കൂടൽ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു.

ENGLISH SUMMARY:

A Plus One student suffered severe injuries, including a broken nose, after a dispute over teasing escalated into an assault by classmates. The incident occurred at Kalanjur Government Higher Secondary School in Pathanamthitta, with the injured student currently receiving treatment.