പത്തനംതിട്ട കോന്നിയിൽ ഭിന്നശേഷിക്കാരിയായ 17 വയസ്സുകാരിയെ വയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ പശുവിനെ തീറ്റാൻ പോയ വിദ്യാർത്ഥിനിയാണ് മരിച്ചത്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമായിരുന്നു താമസം. ഇവർ രാവിലെ ആശുപത്രിയിൽ പോയിരുന്നു. പെൺകുട്ടി രാവിലെ പശുവിനെ തീറ്റാൻ വയലിലേക്ക് പോയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. വൈകിട്ട് വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി