AI Image

ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. ഡിഎന്‍എ പരിശോധനയിലാണ് പിതാവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 20കാരിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായത്. കേസില്‍ 17കാരനായ യുവാവ് ഉള്‍പ്പടെ 17 പുരുഷന്‍മാരുടെ ഡിഎന്‍എ സാംപിളുകളാണ് മുംബൈ പൊലീസ് ശേഖരിച്ചത്. ഒടുവില്‍ വെറുതേ പിതാവിന്‍റെ സാംപിളും ശേഖരിച്ചു. ഇതാണ് കേസില്‍ നിര്‍ണായകമായതും യഥാര്‍ഥ പ്രതിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചതും. 

സെപ്റ്റംബറില്‍ പെണ്‍കുട്ടി മുത്തശ്ശിയുടെ അടുത്തെത്തി ആംഗ്യ ഭാഷയിലൂടെ  തന്‍റെ വയറ്റിനുള്ളില്‍ എന്തോ ജീവിയുണ്ടെന്നും അത് മുരളുന്നത് പോലെ തോന്നുന്നുവെന്നും അറിയിച്ചു. ആകെ അസ്വസ്ഥതയാണെന്നും വെളിപ്പെടുത്തിയതോടെ മുത്തശ്ശി കൊച്ചുമകളുമായി ആശുപത്രിയിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 

പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കണ്ടുവെങ്കിലും കുട്ടിക്ക് സംസാരിക്കാനോ കേള്‍ക്കാനോ സാധിക്കാത്തതിനാല്‍ ആശയവിനിമയം ബുദ്ധിമുട്ടിലായി. ഇതോടെ കുട്ടിയുടെ പിതാവിനെ പൊലീസ് വിളിപ്പിച്ച് വിവരം അന്വേഷിച്ചു. മകള്‍ ലൈംഗിക  പീഡനത്തിന് ഇരയായതായി തനിക്ക് അറിയില്ലെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. പരാതി ഇല്ലെന്നും ഇയാള്‍ പൊലീസിനെ ധരിപ്പിച്ചു. 

എന്നാല്‍ പെണ്‍കുട്ടിക്ക് സമയമെടുത്ത് കൗണ്‍സിലിങ് നല്‍കിയതോടെ പരാതിപ്പെടാന്‍ തയാറായി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 17കാരനുള്‍പ്പടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും സംശയം തോന്നിയ പിതാവുള്‍പ്പടെ 17 പേരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇതില്‍ നിന്നുമാണ് ഗര്‍ഭത്തിന്‍റെ ഉത്തരവാദിയെ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിതാവ് കേസ് നല്‍കാന്‍ കൂട്ടാക്കാതിരുന്നതും വിവരങ്ങള്‍ നിഷേധിച്ചതും സംശയം ജനിപ്പിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ENGLISH SUMMARY:

In a shocking case from Mumbai, a father has been arrested for raping his 20-year-old deaf and mute daughter and making her pregnant. The crime came to light when the girl used sign language to tell her grandmother that she felt "something growling" inside her stomach. Medical examinations revealed she was five months pregnant, leading to a police investigation. After collecting DNA samples from 17 suspects, including a minor, the police finally tested the father’s DNA as a last resort, which turned out to be a match. The father had initially claimed ignorance and tried to prevent a police complaint. The survivor's courage during counseling helped the authorities proceed with the case despite communication barriers. This incident highlights the extreme vulnerability of persons with disabilities and the crucial role of DNA technology in criminal justice. Stay updated on the legal proceedings and safety measures for the differently-abled. Follow for more investigative reports and crime news from Mumbai.