പത്തനംതിട്ട കോന്നി കൊല്ലൻപടിയിൽ ഭാര്യയെയും മക്കളെയും പൂട്ടിയിട്ട ശേഷം ഭർത്താവ് പെട്രോൾ ഒഴിച്ച് വീടിന് തീയിട്ടു. ഭാര്യയും രണ്ടു മക്കളും വീടിന്‍റെ മേൽക്കൂരയിലേക്ക് പിടിച്ചു കയറിയാണ് രക്ഷപ്പെട്ടത്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി കോടാലി കൊണ്ട് വാതിൽ വെട്ടിപ്പൊളിക്കുകയായിരുന്നു.
വകയാർ സ്വദേശി സിജു ആണ് വീടിന് തീയിട്ടത്. ഭാര്യ രജനി മക്കളായ പ്രണവ് ,പ്രവീണ എന്നിവർക്കാണ് പൊള്ളലേറ്റത്. രാത്രി വഴക്കിന് പിന്നാലെ പുറത്തേക്ക് പോയി. രാത്രി എത്തി വീടിന്‍റെ മുകളിൽ നിന്ന് അകത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം തീയിട്ടു. ദേഹത്ത് പെട്രോൾ വീണപ്പോഴാണ് ഭാര്യയും മക്കളും ഉണർന്നത്. പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികൾ ആയ മക്കൾ വീടിന്‍റെ മേൽക്കൂരയിലേക്ക് പിടിച്ചു കയറി. അമ്മയെയും പിടിച്ച് മുകളിൽ കയറ്റി. അപ്പോഴേക്കും താഴെ തീ പടർന്നു. മേൽക്കൂരയുടെ ഓട് പൊട്ടിച്ച് നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി വാതിൽ വെട്ടിപ്പൊളിച്ചു
ഓടിയെത്തുമ്പോൾ തീ ആളുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. 5 ലിറ്റർ പെട്രോൾ ഒഴിച്ചെങ്കിലും ഒരുമിച്ച് ഒഴുകി വീഴാഞ്ഞതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. അംഗൻവാടിയും ഇതേ കെട്ടിടത്തിലെ ഒരു മുറിയിലാണ് പ്രവർത്തിക്കുന്നത്. അംഗൻവാടിയിലെ സാധനങ്ങളും കത്തി നശിച്ചു സിജുവിന്റെയും രജനിയുടെയും രണ്ടാം വിവാഹമാണ്. സംശയമാണ് ആക്രമണത്തിനുള്ള കാരണം. രക്ഷപ്പെടാൻ സിജുവിനെ പൊലീസ് പിടികൂടി. പൊള്ളലേറ്റവർ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.