ഏഴ് വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തില്‍വിട്ട് തലശേരി പോക്സോ കോടതി. കണ്ണൂര്‍ കതിരൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കെ. മില്‍ജാദിനെയാണ് സ്വന്തം ജാമ്യത്തില്‍ വിട്ടത്. പോക്സോ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാറില്ലെന്നും കോടതിയുടേത് അസാധാരണ നടപടിയാണെന്നുമാണ് പൊലീസും മറ്റു അഭിഭാഷകരും പറയുന്നത്.
പൊലീസ് തന്നെ മര്‍ദിച്ചെന്ന് ജഡ്ജിയോട് പറഞ്ഞതിന് പിന്നാലെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിവാഹവീട്ടില്‍ വെച്ച് പെണ്‍കുട്ടികളെ മിഠായി നല്‍കി സൗഹൃദം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പൊലീസ് കേസ്. ഒളിവിലായിരുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു.