ഇടുക്കി ഏലപ്പാറയിൽ വ്യാപക മോഷണം. തോട്ടം മേഖലയിലെ ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും കേന്ദ്രീകരിച്ചായിരുന്നു മോഷണം. ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അണിയിച്ചിരുന്ന സ്വർണാഭരണങ്ങളും ദേവാലയങ്ങളിലെ കാണിക്ക വഞ്ചികളും മോഷണം പോയി.
കോഴിക്കാനം ഒന്നാം ഡിവിഷനിലെ കാളിയമ്മൻ ക്ഷേത്രത്തിലും, രണ്ടാം ഡിവിഷനിലെ ദേവി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഏലപ്പാറ ഇൻഫന്‍റ് ജീസസ് ദേവാലയത്തിലെ നേർച്ചപ്പെട്ടിയും മോഷ്ടാക്കൾ കവർന്നു. ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ അണിയിച്ചിരുന്ന സ്വർണാഭരണങ്ങളും ഓഫീസും കുത്തിത്തുറന്ന് പണവും അപഹരിച്ചു.
ആരാധനാലയങ്ങളിൽ നിന്നും നഷ്ടപ്പെട്ട കാണിക്ക വഞ്ചികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശവുമായി പരിചയമുള്ള ആളുകളാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.