കാര്യമായി വല്ലതും കിട്ടും എന്ന ധാരണയോടെ മോഷ്ടിക്കാൻ കയറി, പക്ഷെ പണി നൈസായി പാളി, ആരും കാണാതെ കയറിയ ആൾ ഇപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ വൈറലാണ്. മോഷണത്തിനായി എക്സ്ഹോസ്റ്റ് ഫാൻ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിലൂടെ വീടിനകത്തേക്ക് കടക്കാൻ ശ്രമിച്ച കള്ളനാണ് താരം.
തലയുടെ ഭാഗം അകത്തും അരയുടെ താഴ്ഭാഗം പുറത്തുമായാണ് കള്ളൻ കുടുങ്ങിയത്. രാജസ്ഥാനിലെ കോട്ടയിൽ ജനുവരി മൂന്നിനായിരുന്നു സംഭവം. സുഭാഷ് കുമാർ റാവത്ത് എന്നയാളുടെ വീട്ടിലാണ് കള്ളൻ മോഷ്ടിക്കാൻ കയറിയത്. സുഭാഷ് റാവത്തും ഭാര്യയും ക്ഷേത്രത്തിലേക്ക് പോയി തിരികെ വന്നപ്പോഴാണ് കള്ളൻ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. തലയുടെ ഭാഗം അകത്തും കാൽ പുറത്തുമായി തൂങ്ങിക്കിടക്കുന്നയാളെ കണ്ടതോടെ റാവത്തിന്റെ ഭാര്യ അലറി വിളിച്ചു
താൻ കള്ളനാണെന്നും തന്റെ കൂട്ടാളികൾ തൊട്ടപ്പുറത്തുതന്നെ ഉണ്ടെന്നും ഇയാൾ മറുപടി പറഞ്ഞു. തന്നെ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ ദോഷം സംഭവിക്കുമെന്നും കുടുങ്ങിക്കിടക്കുന്നതിനിടെ കള്ളൻ ദമ്പതിമാരെ ഭീഷണിപ്പെടുത്തി. എന്നാൽ, വീട്ടുടമസ്ഥൻ ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു