കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. രണ്ട് കോടി രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി.  അലമാരയില്‍ സൂക്ഷിച്ച അമൂല്യമായ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ഗൗരി ലക്ഷ്മി ഭായ് പൊലീസില്‍ പരാതി നല്‍കി

 

മോഷണം പോയ വസ്തുക്കള്‍: 

 

ഓറഞ്ച് നിറത്തിലുള്ള പവിഴവും , സ്വർണ്ണ മുത്തും ഇടകലർന്ന  സ്വർണ്ണ ചെയിൻ - 1/2 പവൻ

 

പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം - 3 പവൻ

 

കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം - 2 പവൻ

 

വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ - 4 പവൻ ,

 

വീതി കുറഞ്ഞ 2 സ്വർണ  പിരിവള - 3 പവൻ 

 

കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും

പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും - 2.5 പവൻ 

 

സ്വർണ്ണ കുഴി മിന്നു മാല -5 പവൻ 

 

എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും  

 

സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും -2 പവൻ 

 

റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള - 6 പവൻ

 

നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും – 1 പവൻ

 

ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ 

ENGLISH SUMMARY:

Kavadiyar palace robbery has resulted in the theft of jewelry worth two crore rupees. The valuable gold ornaments were taken from a locker, prompting a police complaint from Gauri Lakshmi Bhai.