jail-alp

TOPICS COVERED

ആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയെ സഹതടവുകാരൻ മർദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരന്‍റെ പല്ല്, സഹതടവുകാരൻ അടിച്ചു കൊഴിക്കുകയായിരുന്നു. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. 

സഹതടവുകാരന് ഇയാള്‍ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. പോക്സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം. അടിയേറ്റ് ഇയാളുടെ പല്ല് കൊഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. 

ENGLISH SUMMARY:

Alappuzha Jail Assault incident involves a POCSO accused being attacked by a fellow inmate. The elderly accused was assaulted in Alappuzha jail due to the nature of his crime against a minor.