കാസര്‍കോട് കുമ്പളയില്‍ സാധനം ലഭിക്കാത്തതിന് കട അടിച്ചു തകര്‍ത്തതായി പരാതി. പിതാവും മക്കളും ബന്ധുവും അറസ്റ്റില്‍. പേരാൽ സ്വദേശി സദാശിവ, മക്കളായ ശ്രാവൺ, സുദർശൻ, ബന്ധു ശരത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് കടയുടമ അബ്ദുൽ റഹ്മാനെയും സഹോദരൻ റിഫായിയെയും സംഘം ആക്രമിച്ചത് . കടയുടമയ്ക്ക് 25,000രൂപയുടെ നഷ്ടം സംഭവിച്ചു.